അപരവത്കരിക്കപ്പെടുന്ന കാൽപ്പന്തും നഷ്ട്ടപ്പെടുന്ന പ്രതാപവും

SHARE:

             സാമുദായിക ചുറ്റുപാടുകളിലെ കാലോചിത ചലനങ്ങളും സാമൂഹിക നാഡീസ്പന്ദനങ്ങളും വിവിധങ്ങളായ രൂപഭാവങ്ങളിലൂടെ അതാത് കാലങ്ങളിലെ മൈതാനങ്ങളെയും ഗാലറിസംസ്കാരത്തെയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക സ്വാധീന ഘടകങ്ങളായി വർത്തിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസുമടക്കമുളള അധിനിവേശ ശക്തികളുടെ സാമ്രാജ്യത്വ പ്രൊജക്റ്റിൽ അത്യധികം പരിഗണന നൽകപ്പെട്ട സംഗതിയായിരുന്നു കാൽപന്തുകളി.


            അവരുടെ ലക്ഷ്യം അധിനിവിഷ്ട ദേശങ്ങളിലെ ജനങ്ങളെ യൂറോപ്യൻ സാമൂഹികഘടനയുടെ മാതൃകയിൽ ചിട്ടയും അനുസരണശീലവുമുള്ള പ്രജകളാക്കിത്തീർക്കുക എന്നുള്ളതും. എന്നാൽ ദേശാന്തരങ്ങളെ ഭേദിച്ചുള്ള കാൽപന്തിന്റെ വികാസം രേഖീയമായ ഒന്നായിരുന്നില്ല. സങ്കീർണമായ മാറ്റങ്ങളിലൂടെ വിവിധങ്ങളായ സാമൂഹിക രൂപീകരണങ്ങളിലും നിർമാണപ്രക്രിയകളിലും നിർണായക സ്വാധീനശക്തിയായി ഫുട്ബോൾ പരിണമിക്കുകയുണ്ടായി. ഉപയോഗപ്പെടുത്തുന്നവരുടെ ലക്ഷ്യങ്ങൾക്കും പദ്ധതികൾക്കുമനുസരിച്ച് അതിന്റെ ഉപയോഗവും വ്യത്യസ്തമായി. അധികാരിവർഗം അധികാരസ്ഥിരതയെ ഭദ്രമാക്കാൻ പല ഘട്ടങ്ങളിലും ഫൂട്ബോളിനെ അവലംബിച്ചപ്പോൾ അടിച്ചമർത്തപ്പെട്ടവർ അധികാരവർഗത്തിനെതിരെയുളള സൗന്ദര്യാത്മക പ്രതിരോധ മുറയായി കാൽപന്തുകളിയെ ആവിഷ്കരിക്കുകയും അധിനിവിഷ്ട ദേശങ്ങളിൽ ഫുട്ബോളിനെ ആഴത്തിൽ വേരുറപ്പിക്കുകയും ചെയ്തു.


            സാമ്രാജ്യത്വത്തിന്റെ പതനത്തോടെ കാൽപന്തിന് വിശാലമായ മാനങ്ങൾ കൈവരികയും ആഗോളീകരണ പ്രക്രിയയുടെ ഭാഗമായി കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയുമുണ്ടായി. ആഗോള കാൽപന്തിന്റെ വ്യാപനം വിശ്വമാനവികതയുടെ എറ്റവും മികച്ച ഉദാഹരണമായി പരക്കെ വാഴ്ത്തപ്പെട്ടു. ദേശ-ഭാഷാ-വർണ ഭേദങ്ങളേതുമില്ലാതെ ഫുട്ബോൾ കൂടുതൽ ജനകീയവും വൈവിധ്യവുമായി പരിണമിക്കുകയുണ്ടായി. അതേസമയം തന്നെ ആഗോളീകരണം സൃഷ്ടിച്ചെടുത്ത സാർവ്വലൗകികതയുടെ മാനങ്ങളെ തച്ചുടക്കുന്ന രീതിയിൽ വംശീയതയും വിദ്വേഷവും ഹൂളിഗനിസവും കുടിയേറ്റവിരുദ്ധതയുമെല്ലാം യൂറോപ്യൻ കാൽപന്തുകളിയുടെ ചുറ്റുപാടിനെ സ്വാധീനിക്കുകയും പുതിയ ഗാലറി സംസ്കാരത്തിന്റെ ഭാഗമായി സാമാന്യവത്കരിക്കപ്പെടുകയും ചെയ്തുപോന്നു.എന്നാൽ കേരള മെന്ന ലോകത്തിലെ കൊച്ചു ഗ്രാമം കാൽപ്പന്തുകളിയെ അധിനിവേശ പോരാട്ടമായി ബ്രിട്ടീഷ് ശക്തികൾക്കെതിരെ കളിച്ചു തുടങ്ങി മനസിലെ വികാരമായി മാറിയപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ തികച്ചും വത്യസ്തപരമാണ് . ആവേശഭരിതമായ ആരാധകവൃന്ദത്തിനും സമ്പന്നമായ സംസ്‌കാരത്തിനും സ്‌പോർട്‌സിനോടുള്ള ആഴത്തിൽ വേരൂന്നിയ സ്‌നേഹത്തിനും പേരുകേട്ട ഒരു സംസ്ഥാനമാണെങ്കിലും, കേരളത്തിലെ ഫുട്‌ബോൾ രംഗം അതിന്റെ വളർച്ചയ്ക്കും വികാസത്തിനും തടസ്സമായ വെല്ലുവിളികളുടെ ഒരു പരമ്പരയാണ്. 


            കേവലം കായികയിനമെന്നതിനേക്കാൾ സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളെയും പുറന്തള്ളലുകളെയും വംശീയതയെയും നിർമാർജനം ചെയ്യാനുതകുന്ന രീതിയിലുള്ള ഒരു സാമൂഹികോദ്ഗ്രഥന വാഹനമെന്ന രീതിയിലായിരുന്നു കാൽപന്തിനെ സമീപിച്ചിരുന്നത്,എന്നാൽ അധികാര മോഹികളുടെ അമിതമായ രാഷ്ട്രീയവൽക്കരണങ്ങൾകൊണ്ട് ധ്രുവീകരിക്കപ്പെട്ട മേഖലയാണ് ഇന്ത്യൻ കായിക മേഖല,പ്രത്യേകിച്ച് ഫുട്ബോൾ.ആവിശ്യമായ അടിസ്ഥാന സൗകര്യങ്ങളോ വേണ്ട രീതിയിലുള്ള പിന്തുണകളോ നല്കപ്പെടുന്നില്ല എന്നതാണ് വസ്തുത. പല ഫുട്ബോൾ ക്ലബ്ബുകൾക്കും, പ്രത്യേകിച്ച് ഗ്രാസ്റൂട്ട് തലത്തിൽ, ശരിയായ പരിശീലന സൗകര്യങ്ങളും സ്റ്റേഡിയങ്ങളും ഉപകരണങ്ങളും ഇല്ല. വിഭവങ്ങളുടെ ഈ ദൗർലഭ്യം യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും താഴെത്തട്ടിൽ കായികരംഗത്തെ വളർച്ചയ്ക്കും തടസ്സമാകുന്നു. ഫുട്ബോളിന് നല്ല വളക്കൂറുള്ള ഇന്ത്യയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ എന്നും മികച്ച ഫുട്ബോൾ ചരിത്രമുള്ളതുമായ പ്രദേശമാണ് കേരളം.എന്നിട്ട് പോലും മികച്ച ഭാവി താരങ്ങളെ സൃഷ്ഠിക്കുവാൻ വേണ്ടി പരിശീലനം നടത്താനുതകുന്ന  കാര്യമായ ഗ്രാസ്റൂട്ട്സ് സൗകാര്യങ്ങൾ നൽകുന്നില്ല.അതിനു പുറമെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നത് പോലെ കേരള പ്രീമിയർ ലീഗിന് വേണ്ട പരിഗണന നൽകുന്നില്ല അധികാരികൾ. മിസോറം ഫുട്ബോൾ ലീഗ്, കൽക്കട്ട ലീഗ്, ഗോവ പ്രൊ ലീഗ് തുടങ്ങിയ ലീഗുകൾ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാന ലീഗുകളായി എന്നെപെടുമ്പോൾ,അഭിമാനായ താരോദയങ്ങളുടെ ചരിത്രം പറയാനുള്ള കേരള ഫുട്ബോൾ അസോസിയേഷൻ കേരള പ്രീമിയർ ലീഗല്ലാതെ മറ്റെന്താണുള്ളത് ,അതും മറ്റു ലീഗുകളുമായി  താരതമ്യപ്പെടുത്തിയാൽ കെ. പി എൽ ഇനിയും ഒത്തിരി മെച്ചപ്പെടാനുമുണ്ട്.


            മാത്രമല്ല , ഇന്ത്യയിൽ ക്രിക്കറ്റ് പരമോന്നതമായി തുടരുമ്പോൾ, കേരളത്തിന്റെ ഫുട്ബോൾ രംഗം മറ്റ് വളർന്നുവരുന്ന കായിക ഇനങ്ങളിൽ നിന്നും കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നു. ശ്രദ്ധേയമായ ശ്രദ്ധയും നിക്ഷേപവും നേടിയ കബഡി, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളുടെ ഉയർച്ച ഫുട്ബോളിൽ നിന്ന് ശ്രദ്ധയും വിഭവങ്ങളും വഴിതിരിച്ചുവിടുന്നതിനു വഴിയൊരുക്കി.കാരണം കേരളത്തിലെ ഫുട്ബോൾ ക്ലബ്ബുകൾ മതിയായ സാമ്പത്തിക സഹായം ഉറപ്പാക്കാൻ പലപ്പോഴും പാടുപെടുമ്പോൾ രാഷ്ട്രീയമായാ അവിവേകങ്ങൾക്ക് യാതൊരുവിത അങ്കലാപ്പുമില്ലാതെ സാമ്പത്തിക സഹായങ്ങൾ നൽകുകയാണ് സർക്കാരുകൾ.അത് കൊണ്ട് തന്നെ ഇന്ത്യയിലെ സ്‌പോർട്‌സ് സ്‌പോൺസർഷിപ്പ് ലാൻഡ്‌സ്‌കേപ്പിൽ ക്രിക്കറ്റ് ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, നിക്ഷേപത്തിന്റെ കാര്യത്തിൽ ഫുട്‌ബോൾ വലിയ തോതിൽ അവഗണിക്കപ്പെടുന്നു എന്നതാണ് വസ്തുത. സാമ്പത്തിക പിന്തുണയുടെ അഭാവം ഗുണമേന്മയുള്ള കളിക്കാരെയും പരിശീലകരെയും സാങ്കേതിക ജീവനക്കാരെയും ആകർഷിക്കാനുള്ള ക്ലബ്ബുകളുടെ കഴിവിനെ തടയുന്നു, അവരുടെ വിജയസാധ്യത പരിമിതപ്പെടുത്തുകയും ചെയ്യുന്നു.


            ആവേശഭരിതമായ ആരാധകവൃന്ദം കേരളത്തിലുണ്ടെങ്കിലും,ഈ പിന്തുണക്കാരെ ഉൾക്കൊള്ളാനും ഇടപഴകാനും കഴിയുന്ന ആധുനിക സ്റ്റേഡിയങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവമുണ്ട്.അതിന്റെ ഭാഗമായിട്ടായിരുന്നു ലോകകപ്പ് വേളകളിൽ രാജ്യ ഭേതമന്യേ കാല്പന്തുകളിയെ മനസ്സിലേറ്റിയപ്പോൾ ലോകം അംഗീകരിച്ചത് .എന്നിട്ടും യൂറോപ്യൻ ഫുട്ബോളിൽ കണ്ടത് പോലെ ആവേശകരമായ ആരാധകരുടെ അനുഭവങ്ങളുടെ അഭാവം, കായികരംഗത്തെ മൊത്തത്തിലുള്ള ആകർഷണം കുറയ്ക്കുകയും യഥാർത്ഥത്തിൽ ആഴ്ന്നിറങ്ങുന്ന ഫുട്ബോൾ സംസ്കാരം സൃഷ്ടിക്കുന്നത് തടയുകയും ചെയ്യുന്നു എന്നതിനുള്ള കാരണം,ഇത്തരത്തിലുള്ള ആരാധകവൃന്ദത്തെ ഉൾകൊള്ളാൻ മാത്രമുള്ള സൗകര്യങ്ങൾ ഇല്ല എന്നത് തന്നെയാണ്. 


            ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യങ്ങളിൽ പെടുന്ന ഇന്ത്യ പോലുള്ള രാജ്യം ഒട്ടും തന്നെ സാമ്പത്തികവും സാങ്കേതിക വിദ്യയിലും മുൻപന്തിയിൽ നിന്ന് കൊണ്ട് തന്നെ ലോക ജനപ്രിയ കായിക മത്സരമായ ഫിഫ വേൾഡ് കപ്പിൽ മത്സരിക്കാൻ മാത്രം പ്രാപ്തരല്ല എന്ന് പറയപെടുമ്പോൾ തികച്ചും ലജ്ജാവഹമാണ്. ഭാവിയിലെ ഫുട്ബോൾ താരങ്ങളെ പരിപോഷിപ്പിക്കുന്നതിന് ശക്തമായ ഒരു യുവജന വികസന സംവിധാനം രാജ്യത്തിന് അത്യാവശ്യമാണ്.എന്നാൽ യുവജന വികസന പരിപാടികൾക്ക് പരിമിതമായ ഊന്നൽ നൽകിക്കൊണ്ട് പദ്ധതികൾ ഒന്നും തന്നെ നടപ്പിലാകുന്നില്ല എന്നതാണ് വസ്തുത . പ്രത്യേകിച്ച് ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധ്യതയുള്ള മുൻനിര കളിക്കാരെ അധിവസിക്കുന്ന കേരളമെന്ന സംസ്ഥാനത്ത്.മാത്രമല്ല ഇത്തരത്തിൽ രാജ്യത്തിൻറെ പ്രതിഭകളായി ഉയർന്നുവന്നവർക്ക് തന്നെ വേണ്ട രീതിയിലുള്ള പരിഗണന നൽകുന്നുമില്ല എന്നതാണ് വാസ്തവം.രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയുടെ താരങ്ങൾ ആയി കളിച്ചവർക്ക് തങ്ങളുടെ കരിയറിലെ ശിഷ്ട്ട കാലങ്ങളിൽ വേണ്ട പ്രാധാന്യവും അർഹതയുള്ള അവകാശങ്ങളോ നൽകുന്നില്ല എന്ന് വ്യക്തമാണ്.അതിനു ഉദാഹരണമാണ് നാഷണൽ ടീം അംഗങ്ങൾ ആയിരുന്ന അനസ് എടതൊടികക്കും,റിനോ അന്റോകും, സ്പോർട്സ് കോട്ടയെ മാനിച്ചെങ്കിലും ജോലി നൽകിയില്ല എന്നത് .അത് കൊണ്ട് തന്നെയാണ് പ്രതിഭകളായ കായികർ ഉണ്ടായിട്ടു പോലും ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധ്യതയുള്ള മുൻനിര കളിക്കാരെ സംസ്ഥാനത്തിന് നഷ്‌ടപ്പെടുന്നത്.ഇത്തരത്തിൽ രാജ്യത്തിന് വേണ്ടി മരിക്കുന്ന ജവാനും ജനങ്ങളെ സേവിക്കുന്ന രാഷ്ട്രീയ നേതാവിനും നൽകുന്ന പരിഗണന രാജ്യത്തെ പ്രധിനികരിച്ചു കളിക്കുന്ന ഓരോ കായിക താരത്തിനും നൽകേണ്ടതുണ്ട് .


ആസിഫ് വി.എം



COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : അപരവത്കരിക്കപ്പെടുന്ന കാൽപ്പന്തും നഷ്ട്ടപ്പെടുന്ന പ്രതാപവും
അപരവത്കരിക്കപ്പെടുന്ന കാൽപ്പന്തും നഷ്ട്ടപ്പെടുന്ന പ്രതാപവും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXRLte4GaHZt-XpeHc6vFwr1B5JjRJ0ArGk8NokWlbXAk8QflwN8dq2AAuM0luioO5-IELKGqeO70CwcZ21aS6CdK8OcXx3MiJILZCsxjQJBdm71OBcUHRRkX_IF5XoFgpPzkij4MAvMhoclY7BccRQrMN_i-CUPNxNDbMd0K4AbUeJJbkoELjQUyGfjo/w640-h640/sports%20.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXRLte4GaHZt-XpeHc6vFwr1B5JjRJ0ArGk8NokWlbXAk8QflwN8dq2AAuM0luioO5-IELKGqeO70CwcZ21aS6CdK8OcXx3MiJILZCsxjQJBdm71OBcUHRRkX_IF5XoFgpPzkij4MAvMhoclY7BccRQrMN_i-CUPNxNDbMd0K4AbUeJJbkoELjQUyGfjo/s72-w640-c-h640/sports%20.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2023/08/marginalizing%20Football%20and%20glory%20beings%20lost%20.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2023/08/marginalizing%20Football%20and%20glory%20beings%20lost%20.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content